Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Hits Record

America

അ​മേ​രി​ക്ക​യി​ലെ ​കാൻ​സ​ർ അ​തി​ജീ​വ​ന നി​ര​ക്ക് റിക്കാർ​ഡ് ഉ​യ​ര​ത്തി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ സൊ​സൈ​റ്റി​യു​ടെ (ACS) ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം അ​മേ​രി​ക്ക​യി​ലെ കാ​ൻ​സ​ർ അ​തി​ജീ​വ​ന നി​ര​ക്ക് റിക്കാർ​ഡ്​​ൽ.

കാ​ൻ​സ​ർ ചി​കി​ത്സാ​രം​ഗ​ത്തെ ഗ​വേ​ഷ​ണ​ങ്ങ​ളും രോ​ഗം നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള നൂ​ത​ന മാ​ർ​ഗ​ങ്ങ​ളു​മാ​ണ് ഈ ​പു​രോ​ഗ​തി​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ അ​ഞ്ച് വ​ർ​ഷ​ത്തെ കാ​ൻ​സ​ർ അ​തി​ജീ​വ​ന നി​ര​ക്ക് ഇ​പ്പോ​ൾ 70 ശ​ത​മാ​ന​മാ​ണ്. 1970ക​ളു​ടെ പ​കു​തി​യി​ൽ 50 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. ലി​വ​ർ കാ​ൻ​സ​ർ അ​തി​ജീ​വ​ന നി​ര​ക്ക് 1990ക​ളി​ലെ ഏ​ഴ് ശ​ത​മാ​ന​ത്തി​ൽ നി​ന്നും 2023ൽ 22 ​ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.

ലം​ഗ് കാ​ൻ​സ​ർ അ​തി​ജീ​വ​ന നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 28 ശ​ത​മാ​ന​മാ​യും , മൈ​ലോ​മ അ​തി​ജീ​വ​ന നി​ര​ക്ക് 32 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 62 ശ​ത​മാ​ന​മാ​യും​ഉ​യ​ർ​ന്നു.

ദൂ​രെ​യു​ള്ള അ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്ന കാ​ൻ​സ​റു​ക​ളു​ടെ അ​തി​ജീ​വ​ന നി​ര​ക്ക് 1990ക​ളി​ലെ 17 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 35 ശ​ത​മാ​ന​മാ​യി  വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

1991ലെ ​ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നി​ന്നും കാ​ൻ​സ​ർ മ​ര​ണ​നി​ര​ക്ക് ഇ​തു​വ​രെ 34ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. പു​രു​ഷ​ന്മാ​രി​ലെ ലം​ഗ് കാ​ൻ​സ​ർ മ​ര​ണ​നി​ര​ക്ക് 1990ന് ​ശേ​ഷം 62 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. സ്ത്രീ​ക​ളി​ലെ ബ്രെ​സ്റ്റ് കാ​ൻ​സ​ർ മ​ര​ണ​നി​ര​ക്ക് 1989നും 2023​നും ഇ​ട​യി​ൽ 44 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

മ​ര​ണ​നി​ര​ക്ക് കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും പു​തി​യ കാ​ൻ​സ​ർ കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2026ൽ ​ഏ​ക​ദേ​ശം 21 ല​ക്ഷം പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു.

പു​രു​ഷ​ന്മാ​രി​ൽ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​റും സ്ത്രീ​ക​ളി​ൽ ബ്രെ​സ്റ്റ് കാ​ൻ​ൻ​സ​റു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. പാ​ൻ​ക്രി​യാ​റ്റി​ക് കാ​ൻ​സ​ർ, ഓ​റ​ൽ കാ​വി​റ്റി കാ​ൻ​സ​ർ എ​ന്നി​വ ര​ണ്ട് ലിം​ഗ​വി​ഭാ​ഗ​ങ്ങ​ളി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്നു.

നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം , ഇ​മ്മ്യൂ​ണോ​തെ​റാ​പ്പി , ടാ​ർ​ഗെ​റ്റ​ഡ് തെ​റാ​പ്പി, ആ​ധു​നി​ക സ​ർ​ജ​റി രീ​തി​ക​ൾ എ​ന്നി​വ അ​തി​ജീ​വ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു.

കാ​ൻ​സ​ർ ഒ​രു മ​ര​ണ​ശി​ക്ഷ എ​ന്ന​തി​ലു​പ​രി ചി​കി​ത്സി​ച്ചു മാ​റ്റാ​വു​ന്ന ഒ​രു വി​ട്ടു​മാ​റാ​ത്ത രോ​ഗ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Up